ജര്‍മ്മനിയില്‍ ഓവര്‍ടേക്കിംഗ് ശ്രമത്തിനിടെ ഏഴ് കാറുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; മൂന്ന് മരണം, 14 പേര്‍ക്ക് പരിക്ക്; ഇടിയുടെ ആഘാതത്തില്‍ കാര്‍ രണ്ടായി പിളര്‍ന്നു

News Photo 1 - Germany - Otta Nottathil - accident_car_erbach_germany_3_dead_Nov_15_2026
എര്‍ബാഹ് (ബാഡന്‍~വുര്‍ട്ടംബര്‍ഗ്): തെക്കന്‍ ജര്‍മ്മനിയിലെ ബാഡന്‍~വുര്‍ട്ടംബര്‍ഗിലുള്ള എര്‍ബാഹിന് സമീപം ബി 311 ഹൈവേയില്‍ ഏഴ് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ ഭീകരമായ റോഡപകടത്തില്‍ മൂന്ന് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30~ഓടെയുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും, ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയുമാണ്.
News Photo 2 - Germany - Otta Nottathil - accident_car_erbach_germany_3_dead_Nov_15_2026
അപകടത്തിന്റെ പ്രധാന വിവരങ്ങള്‍ :

പിഴച്ച ഓവര്‍ടേക്കിംഗും കൂട്ടയിടിയും: ഹൈവേയിലൂടെ പോവുകയായിരുന്ന ഒരു ഔഡി കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന സ്കോഡ കാറിലേക്ക് നേര്‍ക്കുനേര്‍ ഇടിച്ചുകയറുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ മറ്റ് അഞ്ച് വാഹനങ്ങള്‍ കൂടി അപകടത്തില്‍പ്പെട്ട കാറുകളിലേക്ക് പാഞ്ഞുകയറിയതോടെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചു.
News Photo 3 - Germany - Otta Nottathil - accident_car_erbach_germany_3_dead_Nov_15_2026
രണ്ടായി പിളര്‍ന്ന കാറും ഭീകര ദൃശ്യങ്ങളും: കൂട്ടിയിടിയുടെ കനത്ത ആഘാതത്തില്‍ ഔഡി കാര്‍ പൂര്‍ണ്ണമായും രണ്ടായി പിളര്‍ന്നുപോയി. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ റോഡില്‍ 300 മീറ്ററോളം ദൂരത്തിലാണ് ചിതറിത്തെറിച്ചത്. രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ചും, ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണത്തിന് കീഴടങ്ങിയത്.

സൈക്കിളില്‍ പാഞ്ഞെത്തിയ ഡോക്ടറുടെ രക്ഷാപ്രവര്‍ത്തനം: അപകടത്തിന്റെ ഉഗ്രശബ്ദം കേട്ട് സമീപത്ത് താമസിച്ചിരുന്ന ഒരു എമര്‍ജന്‍സി ഡോക്ടര്‍ (ചീമേൃ്വേ) ഉടന്‍ തന്നെ തന്റെ റേസിംഗ് സൈക്കിളില്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയും, മറ്റ് യാത്രക്കാര്‍ക്കൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

അപകടത്തെ തുടര്‍ന്ന് ഡെല്‍മെന്‍സിംഗെനും ഡോണൗറീഡനും ഇടയിലുള്ള ബി 311 പാത പൂര്‍ണ്ണമായും അടച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
- dated 15 Nov 2026

Comments:

Keywords: Germany - Otta Nottathil - accident_car_erbach_germany_3_dead_Nov_15_2026 Germany - Otta Nottathil - accident_car_erbach_germany_3_dead_Nov_15_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

au_pair_visa_germany_scam_special_report_Nov_15_2026
ജര്‍മനി ജര്‍മ്മനിയിലെ ഔപെയര്‍ (Aupair) വിസ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമോ മലയാളി പെണ്‍കുട്ടികള്‍ കരുതിയിരിക്കുക വമ്പന്‍ തട്ടിപ്പുകളും മറഞ്ഞിരിക്കുന്ന അപകടങ്ങളും പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട്
germany_budget_2027_passed_Nov_13_2026
ജര്‍മനി ജര്‍മ്മനിയില്‍ കടബാധ്യതയേറിയ 2027 ബജറ്റിന് അംഗീകാരം; പിറന്നാള്‍ ദിനത്തില്‍ ഫ്രീഡ്രിഷ് മെര്‍സിനെതിരെ പ്രതിഷേധവുമായി യുവനിര
ജര്‍മനി പരമ്പരാഗത പഠനകേന്ദ്രങ്ങള്‍ക്ക് തിരിച്ചടി; വിസ നിയമങ്ങള്‍ കടുക്കുമ്പോള്‍ ജര്‍മ്മനിയിലേക്ക് ഒഴുകി മലയാളി വിദ്യാര്‍ത്ഥികള്‍; ആഗോള ഉന്നതവിദ്യാഭ്യാസ ഭൂപടത്തില്‍ പുതിയ മാറ്റം
robbery_erftstadt_pflegerin_most_wanted_list_Nov_12_2026
ജര്‍മനി എര്‍ഫ്ത്സ്റ്റാട്ടില്‍ ഞെട്ടിക്കുന്ന സംഭവം; വയോധികയുടെ ടീയില്‍ മയക്കുമരുന്ന് കലര്‍ത്തി സ്വര്‍ണ്ണവും പല്ലിലെ സ്വര്‍ണ്ണക്കീരിടവും കവര്‍ന്ന മലേഷ്യന്‍/മോള്‍ഡോവന്‍ വംശജയായ നഴ്സ് യൂറോപോളുകളുടെ 'മോസ്ററ് വാണ്ടഡ്' പട്ടികയില്‍
germany_scrap_tax_classes_III_V_Nov_12_2026
ജര്‍മനി ജര്‍മ്മനിയിലെ നികുതി വ്യവസ്ഥയില്‍ വന്‍ അഴിച്ചുപണിക്ക് നീക്കം ; ദമ്പതികളുടെ 'ടാക്സ് ക്ളാസ് III, V' എടുത്തുകളയാന്‍ തീരുമാനം ; പ്രവാസികളെയും കുടുംബങ്ങളെയും ബാധിക്കും?
mercedes_halts_all_investments_germany_Nov_12_2026
ജര്‍മനി ജര്‍മ്മന്‍ വാഹനവിപണിയില്‍ കനത്ത തിരിച്ചടി ; ജര്‍മ്മനിയിലെ എല്ലാ നിക്ഷേപങ്ങളും നിര്‍ത്തിവെച്ച് മെഴ്സിഡസ് ബെന്‍സ്; ഫാക്ടറി പൂട്ടലുകളും തൊഴില്‍ വെട്ടിക്കുറയ്ക്കലും പരിഗണനയില്‍